
മധ്യപ്രദേശിലെ പന്നാ കടുവാ സങ്കേതത്തില്‍ ജീവിച്ചിരുന്ന ഒരു പെണ്‍കടുവ ഇണയെ തേടി സഞ്ചരിച്ച് 99 കിലോമീറ്ററുകള്‍. പെണ്‍കടുവകളുടെ സഞ്ചാരത്തില്‍ ലോകത്തിലെ തന്നെ ഒരു റെക്കോര്‍ഡാണിത്. ആണ്‍ കടുവകള്‍ താരതമ്യേന ദൂരെസ്ഥലങ്ങളിലേക്ക് സഞ്ചരിക്കാറുണ്ടെങ്കിലും പെണ്‍കടുവകള്‍ അധികദൂരം പിന്നിടുന്നത് സാധാരണമല്ല. കടുവാ സങ്കേതത്തിലെ പി 21322 എന്ന് പേരുള്ള കടുവയാണ് റെക്കോര്‍ഡ് നേടിയിരിക്കുന്നത്. 18 മാസം പ്രായമുള്ളപ്പോഴാണ് കടുവ പ്രയാണം തുടങ്ങിയത്. വേട്ടയാടലിനെ തുടര്‍ന്ന് സങ്കേതത്തിലെ കടുവകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ 2009 നും 2015 നും ഇടയില്‍ ഇവിടേക്കെത്തിച്ചവയില്‍ ഒന്നാണ് പി 21322. സാധാരണഗതിയില്‍ ഇണചേരലിനായി ആണ്‍ കടുവകളാണ് ദൂരസ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നത്. പെണ്‍കടുവകള്‍ പൊതുവേ ജനിച്ച വനപ്രദേശങ്ങളില്‍ തന്നെ തുടരുകയാണ് പതിവ്.2015ല്‍ പി 21322 യുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറിലൂടെയാണ് കടുവ സഞ്ചരിച്ച ദൂരവും ദിശയും ഗവേഷകര്‍ മനസ്സിലാക്കിയത്. രാത്രികാലങ്ങളിലാണ് കടുവ കൂടുതല്‍ ദൂരം സഞ്ചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യവാസ മേഖലയില്‍ കൂടി കടുവ കടന്നു പോയിരുന്നില്ല. പുതിയ സ്ഥലത്തെത്തിയ പി 21322 ഇണചേരുകയും അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിരുന്നു.
0 Comments