താജ്മഹലിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ജൂലൈ 25ന് ഭൂമിക്ക് സമീപമെത്തും. നാസയുടെ ഡാറ്റാബേസ് പ്രകാരം, '2008 ഏഛ20' എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ജൂലൈ 25ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഭൂമിക്ക് അടുത്തെത്തും. ഭൂമിയില്‍ നിന്ന് 4.7 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഇത് കടന്നപോകുന്നത്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ 12 മടങ്ങ് അകലെയാണെങ്കിലും, ഭൂമിക്ക് സമീപം കടന്നപോകുന്ന ഛിന്നഗ്രഹമായാണ് ഇത് പരിഗണിക്കുന്നത്.
ഭൂമിയില്‍ നിന്ന് 194 ദശലക്ഷം കിലോമീറ്റര്‍ വരെ ദൂരമുള്ള ഛിന്നഗ്രഹങ്ങളും, മറ്റ് ചെറിയ സൗരയൂഥ വസ്തുക്കളും ആയാണ് കണക്കാക്കുന്നത്. ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലൂടെ സുരക്ഷിതമായി കടന്നപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, 150 മീറ്ററിലധികം വ്യാസമുള്ളതിനാലും, 7.5 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ സഞ്ചരിക്കുന്നതിനായും, 'അപകടകരമായ' ഛിന്നഗ്രഹമായാണ് നാസയുടെ വിലയിരുത്തല്‍. ഇത്തരത്തിലുള്ള അപകടകരമായ ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചാല്‍ അത് കാര്യമായ നാശമുണ്ടാക്കുമെന്നാണ് അനുമാനം. എന്നാല്‍, അപകടരമായ ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനാകുന്ന ഒരു പ്രതിരോധ സംവിധാനം നാസ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നവംബറില്‍, നാസ 'ഡബിള്‍ ഏസ്റ്റീരിയോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് ' മിഷനില്‍ ഒരു ബഹിരാകാശ പേടകം അയയ്ക്കാന്‍ ഒരുങ്ങുകയാണ്. സെക്കന്‍ഡില്‍ 6.6 കി.മീ വേഗതയില്‍ 780 മീറ്റര്‍ വലിപ്പത്തിലുള്ള 'ഡിഡിമോസ് മൂണ്‍ലെറ്റി'ല്‍ ഇത് തകരും. ഇത് 2022 ഒക്ടോബറില്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള പരീക്ഷണങ്ങള്‍ക്ക് ശക്തി പകരും. ഉഅഞഠ ദൗത്യം വിജയകരമായാല്‍, ഛിന്നഗ്രഹങ്ങള്‍ പോലുള്ള ഭീഷണികളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനാകും
#Asteroid #SCIENCEANDTECH #KeralaKaumudinews
0 Comments